Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

Rajeev chandrasekshar

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 മാര്‍ച്ച് 2025 (15:11 IST)
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മാറ്റം കൊണ്ടുവരാനാണ് ആഗ്രഹമെന്നും ആ മാറ്റം ഉണ്ടാവണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. 19 ശതമാനമുള്ള വോട്ട് വിഹിതം ഉയര്‍ത്തി വിജയം നേടാന്‍ കഴിയണം. ബലിദാനികളുടെ ത്യാഗം ഒരിക്കലും മറക്കില്ല. തനിക്ക് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
 
35 ദിവസം കൊണ്ടുള്ള പ്രചരണത്തില്‍ മൂന്ന് ലക്ഷം വോട്ട് പിടിക്കാനായത് പ്രവര്‍ത്തകരുടെ മിടുക്കും കഴിവും കൊണ്ടാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇവിടത്തെ യുവാക്കള്‍ക്ക് എന്തുകൊണ്ടാണ് അവസരം കിട്ടുന്നില്ലായെന്നും എന്തുകൊണ്ട് നിക്ഷേപം വരുന്നില്ലെന്നുമെല്ലാം ചോദിക്കേണ്ടതുണ്ട്. കടമെടുത്താണ് ഇവിടുത്തെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജര്‍മനിയില്‍ 250 നഴ്‌സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്