Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് റേഡിയൊ ജോക്കിയെ വധിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ

പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ എന്ന് പൊലീസ്

വാർത്ത ക്രൈം കൊലപാതകം രേഡിയൊ ജോക്കി തിരുവനന്തപുരം News Crime Murder Rado jocky Thiruvananthapuram
, തിങ്കള്‍, 9 ഏപ്രില്‍ 2018 (18:34 IST)
തിരുവനന്തപുരം: മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തിൽ പെട്ട ഷൻസീറിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഈ ഒരു പ്രതിയെ മാത്രമെ പൊലീസിന് പിടികൂടാനായിട്ടുള്ളു. പിടിയിലായ ഷൻസീർ കരുനാഗപ്പള്ളി സ്വദേശിയാണ്. പ്രതികൾക്ക് ആയുധം നൽകി സഹായിച്ച സ്ഫടികം സ്വാതിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയാതായി പൊലീസ് വ്യക്തമാക്കി. 
 
അതേസമയം കൊലപാതകത്തിലെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന അബ്ദുൽ സത്താറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് താൻ കരുതുന്നില്ല എന്ന് അബ്ദുൽ സത്താറിന്റെ മുൻ ഭാര്യ കൂടിയായ ഖത്തറിലെ നൃത്താദ്യാപിക വ്യക്തമാക്കി. കൊലപാതകം നേരിട്ട് നടത്തി എന്ന് പൊലീസ് പറയുന്ന സാലിഹ് ബിന്‍ ജലാല്‍ സംഭവ ദിവസം ഖത്തറിൽ തന്നെ ഉണ്ടായിരുന്നതായാണ് നൃത്താദ്യാപികയുടെ വവെളിപ്പെടുത്തൽ.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങള്‍ക്ക് എന്തും സംഭവിക്കാം, ഞങ്ങള്‍ ഒന്നിനും ഉത്തരവാദിയല്ല; ഐപിഎല്‍ വേദി യുദ്ധക്കളമാകുമോ ? - മുന്നറിയിപ്പുമായി തമിഴ്‌ സംഘടനകള്‍