Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2' ഏഷ്യാനെറ്റില്‍

ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ നായകനാകുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2' ഏഷ്യാനെറ്റില്‍

ശ്രീനു എസ്

, ബുധന്‍, 25 നവം‌ബര്‍ 2020 (18:29 IST)
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും പ്രശ്‌നങ്ങളും രസകരമായി അവതരിപ്പിക്കുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. അലക്‌സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയില്‍  താമസിക്കാന്‍ എത്തുന്നതോടുകൂടി താഴത്തെ നിലയില്‍ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
 
ബിഗ് ബോസ് ഫെയിം ഡോക്ടര്‍ രജിത് കുമാര്‍ അലക്‌സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലെക്‌സിയുടെ പിതാവായ ഫെര്‍ണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.കൂടാതെ കൃഷ്ണപ്രഭ, മല്ലിക സുകുമാരന്‍ , അനു ജോസഫ് , അനൂപ് ശിവസേനന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. നവംബര്‍ 28 മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30 നു സംപ്രേക്ഷണം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനല്‍ കമ്പി വളച്ചു അകത്തുകയറിയ കള്ളന്‍ 70 പവന്‍ കവര്‍ന്നു