Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

‘ഗുണം ഇപ്പോഴല്ല, പിന്നെ...’; മാണിക്കെതിരെയുള്ള വാക്പോരില്‍ തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി

‘ഗുണം ഇപ്പോഴല്ല, പിന്നെ...’; മാണിക്കെതിരെയുള്ള വാക്പോരില്‍ തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി

rajya sabha seat issues
തിരുവനന്തപുരം , വെള്ളി, 8 ജൂണ്‍ 2018 (19:50 IST)
കേരളാ കോണ്‍ഗ്രസിനെ (എം) യുഡിഎഫില്‍ എത്തിയതിന്റെ ഗുണം മുന്നണിക്ക് പിന്നീട് ലഭിക്കുമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടി.

മാണിയെ തിരിച്ചു കൊണ്ടുവരാന്‍ ലീഗ് ഇടപെട്ടത് പൊതുതാത്പര്യം മുൻ നിർത്തിയാണ്. മുമ്പ് ലീഗിന്റെ സീറ്റ് വിട്ടു കൊടുത്തപ്പോൾ അണികൾക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കാതെ മാണി വിഭാഗത്തിന് നല്‍കാനുള്ള നീക്കത്തിനു ചരട് വലിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇതോടെ പ്രവര്‍ത്തകരില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

ലീഗിന്റെ സമ്മർദ്ദം കാരണമല്ല മാണിക്ക് സീറ്റ് നൽകിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

അതേസമയം, രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ തീരുമാനം പുന:പരിശോധിക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്.

തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. പ്രശ്നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നര ലക്ഷം ലിറ്റർ മദ്യം ബിവറേജസ് കോർപ്പറേഷൻ ഒഴുക്കി കളയുന്നു; ഒഴുക്കുന്നത് 15 കോടിയുടെ മദ്യം