Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാൻ ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല: വികാരഭരിതനായി മോദി

വികാരഭരിതനായി മോദി

ഞാൻ ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല: വികാരഭരിതനായി മോദി
, ചൊവ്വ, 28 നവം‌ബര്‍ 2017 (07:52 IST)
താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നതാണെന്നും അതിനാലാണ് കോൺഗ്രസ് തന്നെ കടന്നാക്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ ദിനത്തിലാണ് മോദി കോൺഗ്രസിനെതിരെ വിമർശനം നടത്തിയത്.
 
താൻ ചായ വിറ്റിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ 'ചായ് വാല' പ്രയോഗത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച് പറഞ്ഞപ്പോൾ മോദി വികാരഭരിതനായി. 
 
ഒരു പാർട്ടി ഇത്രയധികം അധഃപതിക്കാമോ എന്ന് ചോദിച്ച മോദി കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങളാണ് നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചീത്ത വിളിച്ചു; ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാ‌തെ യുവതി ആത്മഹത്യ ചെയ്തു