പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല ഇതേ കുറിച്ച് തുറന്നുപറഞ്ഞത്

രേണുക വേണു
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (11:25 IST)
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കിയത് അസ്വാഭാവിക നടപടിയെന്ന് രമേശ് ചെന്നിത്തല. 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു ചെന്നിത്തല. എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതിനു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയ്ക്കു നഷ്ടമായി. വി.ഡി.സതീശനാണ് പിന്നീട് പ്രതിപക്ഷ നേതാവായത്. 
 
ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല ഇതേ കുറിച്ച് തുറന്നുപറഞ്ഞത്. ' 2021 ല്‍ പ്രതിപക്ഷ നേതാവ് ആക്കാതിരുന്നത് അസ്വാഭാവികമായ ഒരു കാര്യമായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറുന്നതിനെ കുറിച്ച് ആ സമയത്ത് ഉമ്മന്‍ചാണ്ടി സാറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മാറരുത് എന്നാണ്. അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരും എനിക്കൊപ്പമുള്ള എംഎല്‍എമാരും കൂടിചേരുമ്പോള്‍ വലിയ ഭൂരിപക്ഷവും പിന്തുണയും എനിക്കുണ്ട്. കെ.സി.വേണുഗോപാലിനാടും ഇതേ കുറിച്ച് ചോദിച്ചതാണ്. ഹൈക്കമാന്‍ഡില്‍ നിന്ന് എന്തെങ്കിലും നിര്‍ദേശം ഉണ്ടെങ്കില്‍ അത് അനുസരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതാണ്. എന്നാല്‍ അപ്പോഴൊന്നും ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അവസാനം വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴും ഒരു കരിയില അനങ്ങാനുള്ള അവസരം പോലും ഞാന്‍ ഉണ്ടാക്കിയില്ല. ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. പിന്നീട് രാഹുല്‍ ഗാന്ധി എന്നെ വിളിച്ചു, സംസാരിച്ചു. അതിനുശേഷം ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഞാന്‍ പോയിട്ടില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതിനാല്‍ പാര്‍ട്ടിക്ക് ഞാനൊരു പ്രശ്‌നമുണ്ടാക്കില്ല,' ചെന്നിത്തല പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments