144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു.
144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു.
പോലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞി വച്ചു തിരിച്ചു വരേണ്ട അവസ്ഥയാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളതൊന്നും ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവസരം ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കാനുള്ളതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം കൊണ്ടുവന്നത്. സംഗമം നടത്തുന്നതിനു മുമ്പ് കൊണ്ടുപോയ സ്വര്‍ണം തിരികെ കൊണ്ടുവരണമെന്നും നാല് കിലോ സ്വര്‍ണം എവിടെ എന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.