Publish Date: Sun, 21 Mar 2021 (11:53 IST)
Updated Date: Sun, 21 Mar 2021 (11:56 IST)
നിയമസഭ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ 200 കോടി രൂപ പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തിരെഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടത് പക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകൾ. കഴിഞ്ഞ ലോക്‌സഭ തിരെഞ്ഞെടുപ്പ് കാലത്തും ഇത്തരത്തിൽ സർവേകൾ വന്നിരുന്നുവെന്നും എന്നാൽ എന്താണ് ഉണ്ടായതെന്ന് പിന്നീട് കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു