Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതകളുടെ സ്ഥാനാർഥിത്വം, ലീഗിന് അനുവാദം നൽകി സമസ്‌ത

വനിതകളുടെ സ്ഥാനാർഥിത്വം, ലീഗിന് അനുവാദം നൽകി സമസ്‌ത
, ഞായര്‍, 21 മാര്‍ച്ച് 2021 (09:26 IST)
അനിവാര്യമായ സാഹചര്യങ്ങളിൽ വനിതകളെ തിരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലീം ലീഗിനോട് സമസ്‌ത. സംവരണ സീറ്റുകലിൽ മാത്രമല്ല,ചിലപ്പോൾ ജനറൽ സീറ്റുകളിലും സ്ത്രീകളെ സ്ഥാനാർഥിയാക്കുന്നത് തെറ്റാണെന്നു പറയാനികില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
 
ലീഗ് വനിതകളെ സ്ഥാനാർഥികളാക്കാത്തതിന് പിന്നിൽ സമസ്‌തയുടെ സമ്മർദ്ദമാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുത്തുക്കോയ നിലപാട് വ്യക്തമാക്കിയത്. മുസ്‌ലിം പേരുണ്ടെങ്കിലും ലീഗ് മതേതരസ്വഭാവമുള്ള പാർട്ടിയാണ്. അവർക്ക് സ്ഥാനാർഥികളെ സംവരണസീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടിവരും. അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ പരിഗണിക്കുന്നതിൽ തെറ്റ് പറയാനാകില്ല. ജിഫ്രി തങ്ങൾ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പ്രചരണവേദിയില്‍ കൈയേറ്റം; ബേബി ജോണിനെ വേദിയില്‍ തള്ളിയിട്ടു