Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണപരാജയം മറച്ചുവയ്ക്കാൻ കോലപാതകം കോൺഗ്രസ്സിനുമേൽ കെട്ടിവയ്ക്കുന്നു: പിടിയിലായവർ കോൺഗ്രസ്സുകാരല്ലെന്ന് ചെന്നിത്തല

ഭരണപരാജയം മറച്ചുവയ്ക്കാൻ കോലപാതകം കോൺഗ്രസ്സിനുമേൽ കെട്ടിവയ്ക്കുന്നു: പിടിയിലായവർ കോൺഗ്രസ്സുകാരല്ലെന്ന് ചെന്നിത്തല
, തിങ്കള്‍, 31 ഓഗസ്റ്റ് 2020 (10:59 IST)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി‌വൈഎഫ്ഐ നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായവർ കോൺഗ്രസ്സുകാരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകവുമായി കോൺഗ്രസ്സിനോ അതിന്റെ പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ലെന്നും ഭരണ പരാജയം മറച്ചുവയ്ക്കാൻ കൊലപാതകം കോൺഗ്രസ്സിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 
കോൺഗ്രസ്സ് ആരെയും കൊല്ലാനും പിടിയ്ക്കാനും നിൽക്കുന്നവരല്ല. ഭരണത്തിന്റെ മുഖം നഷ്ടപ്പെട്ടു അതു മറച്ചുവയ്ക്കാനാണ് കൊലപാതകം കോൺഗ്രസ്സിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. എസ്‌ഡിപിഐയുമായി ബന്ധമുള്ളവരാണ് പിടിയിലായത് എന്നാണ് അറിയുന്നത്. കോൺഗ്രസുമായി ബന്ധമുള്ള ആരും പിടിയിലായിട്ടില്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. അവിടെ യാതൊരു സംഘർഷാവസ്ഥയും നിലനിന്നിരുന്നില്ല. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി