Publish Date: Sat, 02 Jul 2022 (16:01 IST)
Updated Date: Sat, 02 Jul 2022 (16:03 IST)
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തിയതി തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. മ്യൂസിയം പൊലീസ് ജോര്‍ജ്ജിനെതിരെ കേസെടുത്തിട്ടുണ്ട്.
സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.