Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 54 കാരന് 30 വര്‍ഷം കഠിന തടവ്

വടക്കേക്കാട് പൊലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി ശിക്ഷിച്ചത്

Rape Case - Thrissur

രേണുക വേണു

, ശനി, 5 ഒക്‌ടോബര്‍ 2024 (16:19 IST)
Rape Case - Thrissur

തൃശൂരില്‍ അഞ്ചാം ക്ലാസുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന് 30 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയില്‍ നിന്ന് 50,000 രൂപ അതിജീവിതക്ക് നല്‍കാനും കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ഉത്തരവ് ഇട്ടു. 
 
വടക്കേക്കാട് പൊലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി ശിക്ഷിച്ചത്. 2018 ല്‍ പെണ്‍കുട്ടി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ വീടിന്റെ അടുക്കളയില്‍ വെച്ച് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക; 15ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു