സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു
സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകളാണിത്. മാസം തോറും 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നു.
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന എലിപ്പനി. രോഗികളുടെ എണ്ണം 5000 കടന്നു. 11 മാസത്തിനിടയിലാണ് ഇത്രയധികം രോഗികള്‍ സംസ്ഥാനത്ത് ഉണ്ടായത്. കൂടാതെ 356 പേര്‍ എലിപ്പനി ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകളാണിത്. മാസം തോറും 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നു.
ഈ വര്‍ഷം മരണപ്പെട്ട 356 പേരില്‍ 27 പേര്‍ക്ക് മരണത്തിനു മുന്‍പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്. മണ്ണില്‍ എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുള്ള ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണമാകുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തില്‍ എത്തുന്നത്.
ശക്തമായ തലവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ഉണ്ടാകും. തുടക്കത്തില്‍ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാകും.