Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനു ശേഷം കരഞ്ഞു; ആശുപത്രിക്കെതിരെ പരാതി

ജൂലൈ 7 രാത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

Newborn baby cries

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (10:52 IST)
മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനു ശേഷം കരഞ്ഞു. മുംബൈയിലെ അംബജോ ഗൈയിലെ സ്വാമി രാമ തീര്‍ത്ഥ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലൈ 7 രാത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. പിന്നാലെ കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 
മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയും മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോള്‍ കുഞ്ഞ് കരയുകയുമായിരുന്നു. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ആരംഭിച്ചു. ജനിക്കുമ്പോള്‍ കുഞ്ഞിന് 900 ഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്.
 
മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞുമരച്ചെന്നു കരുതിയതായി ഡോക്ടര്‍ പറഞ്ഞു. കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റി രൂപവല്‍ക്കരിച്ചുവെന്നും നടപടി ഉണ്ടാവുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം