Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Minister Saji Cherian

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ജൂലൈ 2025 (17:28 IST)
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ടാണെന്ന വിവാദം പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 
മന്ത്രി വീണാ ജോര്‍ജിനെ സംരക്ഷിക്കാനായി ഇടതുപക്ഷത്തിന് അറിയാമെന്നും വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തതെന്നും അവരുടെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വരുകയാണ് ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലില്‍ ആണെന്നും വീണ ജോര്‍ജിനെയും പൊതുജനാരോഗ്യതയും സിപിഎം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
തെരഞ്ഞെടുപ്പ് ലക്ഷ്യമായിട്ടുള്ള നാടകങ്ങളാണ് ഇതൊക്കെ. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണ്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണ്. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളമാണ് യുഡിഎഫ് കാണിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി