വെള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊതുവിഭാഗത്തിന് പുതുവര്‍ഷത്തില്‍ 10 കിലോ അരി ലഭ്യമാക്കും. ഇതില്‍ 7 കി.ഗ്രാം. അരി 10 രൂപ 90 പൈസ നിരക്കിലും 3 കി.ഗ്രാം അരി 15 രൂപാ നിരക്കിലും ലഭ്യമാക്കുന്നതാണ്. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് (ബ്രൗണ്‍ കാര്‍ഡ്) 5കി. ഗ്രാം അരി ലഭ്യമാക്കും. ഇതില്‍ 2 കി.ഗ്രാം അരി 10 രൂപാ 90 പൈസ നിരക്കിലും 3 കി.ഗ്രാം. അരി 15 രൂപാ നിരക്കിലും ലഭിക്കുന്നതാണ്.
നീല കാര്‍ഡുടമകള്‍ക്ക് ഈ മാസം 3 കി.ഗ്രാം അരി 15 രൂപ നിരക്കില്‍ അധികമായി ലഭിക്കും.പൊതുവിപണിയില്‍ 30 രൂപയ്ക്ക് മുകളില്‍ സൂചിപ്പിച്ച വിലയ്ക്ക സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ ആഫീസുകളും (101 ആഫീസ്) 2022 ഫെബ്രുവരി മുതല്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തലേയ്ക്ക് മാറുന്നു.