അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം നീട്ടി
മാര്‍ച്ച് നാലിനു മാസാവസാന കണക്കെടുപ്പിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് അവധിയാണ്
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് മൂന്ന് വരെ നീട്ടി. മന്ത്രി ജി.ആര്‍.അനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് നാലിനു മാസാവസാന കണക്കെടുപ്പിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് അവധിയാണ്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം അഞ്ചാം തിയതി ആരംഭിക്കും.