Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധിക്കാലത്തും ഒപ്പമുണ്ട്; ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി ലഭിക്കും

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ (സപ്ലൈകോ) കൈവശം സ്റ്റോക്ക് ഉള്ള 17, 417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് അവധിക്കാലത്തും അരി വിതരണം ചെയ്യുക

V Sivankutty (Minister)

രേണുക വേണു

, വെള്ളി, 21 മാര്‍ച്ച് 2025 (09:07 IST)
സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാര്‍ഥികള്‍ക്കാണ് അവധിക്കാലത്ത് അരി ലഭിക്കുക. 
 
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 
 
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ (സപ്ലൈകോ) കൈവശം സ്റ്റോക്ക് ഉള്ള 17, 417 മെട്രിക് ടണ്‍ അരിയില്‍ നിന്നാണ് അവധിക്കാലത്തും അരി വിതരണം ചെയ്യുക. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു അനുമതി നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്‌കൂളുകളില്‍ നേരിട്ടു എത്തിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Agniveer Registration: കരസേനയിൽ അഗ്നിവീർ ആകാം, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു: വനിതകൾക്കും അവസരം