Webdunia - Bharat's app for daily news and videos

Install App

‘ആന്റി... ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ’: റിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

‘റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണം’: റിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (13:58 IST)
ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞ നടി രേഷ്മ അന്ന രാജന് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. 

മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക്പോ സ്റ്റില്‍ ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.
 
ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
 
ഹെല്ലോ ആന്റി... മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍. ഞങ്ങള്‍ക് അതു ഒരു വികാരം ആണ്. ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു. പിന്നെ ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍. 
 
ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല. ഇതുപോലെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
 
രേഷ്മയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത് വന്നിരുന്നു. ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുൻകാല സിനിമകൾ നോക്കിയാൽ അത് മനസ്സിലാകുമെന്നും റീമ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Onam Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍

Jio 10th Anniversary Plans: ടെലികോം രംഗത്ത് ഇത് പത്താം വർഷം, ഉപഭോക്താക്കൾക്കായി പ്രത്യേക ആനിവേഴ്സറി ഓഫറുകളുമായി ജിയോ

GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

Uthradam: മഴ നനഞ്ഞും ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം

അടുത്ത ലേഖനം
Show comments