Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സർട്ടിഫിക്കറ്റ്!

എ സർട്ടിഫിക്കറ്റ് നൽകാനും ഓരോരോ കാരണങ്ങൾ!

റിമ കല്ലിങ്കലിന്റെ ചിത്രത്തിനു എ സർട്ടിഫിക്കറ്റ്!
, വെള്ളി, 5 ജനുവരി 2018 (11:02 IST)
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്‌ക്കെതിരേയുള്ള സെന്‍സര്‍ബോര്‍ഡ് നടപടികള്‍ക്കു ശേഷം മറ്റൊരു മലയാള ചിത്രത്തിനുനേരേയും സെൻസർ ബോർഡിന്റെ കത്രിക. ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം എന്ന ചിത്രത്തിനു നേരെയാണ് സെൻസർ ബോർഡ് കത്രിക വെയ്ക്കാനൊരുങ്ങുന്നത്. 
 
ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വെട്ടിക്കൊണ്ടുവന്നാല്‍ എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സെ്ന്‍സര്‍ബോര്‍ഡ് പറയുന്നത്. ശ്രീനാരായണ ഗുരു, ഗാന്ധിജി എന്നിവരെ കുറിച്ചുള്ള സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതോടൊപ്പം, സുരജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം തുട കാണിക്കുന്ന രംഗങ്ങളും സെൻസർ ബോർഡിനു ദഹിച്ചിട്ടില്ലത്രേ. 
 
webdunia
എന്നാൽ, ചിത്രത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം വയലന്‍സോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രങ്ങള്‍ക്ക് വഴങ്ങാതെ റിവ്യൂ കമ്മറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകൻ. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനുള്ള സഹായം അമേരിക്ക അവസാനിപ്പിച്ചു