Webdunia - Bharat's app for daily news and videos

Install App

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ !

Webdunia
ചൊവ്വ, 2 ജനുവരി 2018 (14:54 IST)
സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറിയ തുകയാണു നഷ്ടപ്പെട്ടതെങ്കിലും മീണ പരാതി നല്‍കിയതോടെ കാര്യം ഗൗരവമാകുകയായിരുന്നു.
 
സെപ്തംബര്‍ 21നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മീണയ്ക്ക്  4722 രൂപ നഷ്ടമായത്. രാവിലെ 7.41നു കള്ളന്‍ കവര്‍ന്നത് വെറും രണ്ടു രൂപ മാത്രം. എന്നാല്‍ അത്രയേ പോയുള്ളൂ എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പത്തു മിനിറ്റ് കഴിഞ്ഞ് അക്കൗണ്ടില്‍ നിന്ന് 4,720 രൂപ പിന്‍‌വലിച്ചുവെന്ന് മെസേജ് വന്നു. തുടര്‍ന്ന് സൈബര്‍ പൊലീസിന് മീണ പരാതി നല്‍കി. താനറിയാതെ പണം എങ്ങനെ നഷ്ടമായെന്നാണ് മീണ അന്വേഷിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഭക്ഷണം വിതരണം ചെയ്യില്ല

റാന്നി അമ്പാടി കൊലക്കേസിലെ മൂന്ന് പ്രതികളും പിടിയിലായി

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം, കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ

പലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ; പലസ്തീന്‍ ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍

ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ സുഖദര്‍ശനത്തിന് പര്യാപ്തമാണെന്ന് തമിഴ്‌നാട് മന്ത്രി പികെ ശേഖര്‍ ബാബു

അടുത്ത ലേഖനം
Show comments