ചൂട് കാരണം ജനൽ തുറന്നിട്ടു; ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു
യുവതി ഒച്ചവച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു.
ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര പവന്റെ പാദസരം മോഷ്ടിച്ചു. കീഴ്മാട് കുന്നുംപുറം ചക്കാക്കൽ വീട്ടിൽ ജോസഫിന്റെ ഭാര്യയുടെ പാദസരമാണ് നഷ്ടമായത്.
ഉഷ്ണത്തെ തുടർന്ന് ജനൽ തുറന്നിട്ടിരിക്കുകയായിരുന്നു. യുവതി ഒച്ചവച്ചപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. ഉയരം കുറവുള്ള ഒരാളായിരുന്നുവെന്ന് യുവതി പറഞ്ഞു.
തൊട്ടടുത്ത വീട്ടിലും മോഷണ ശ്രമം നടന്നു. ഇവിടെയും ജനൽക്കമ്പികൾക്കിടയിലൂടെ കൈ കണ്ട് പെൺകുട്ടി ഒച്ചവച്ചതോടെ മോഷ്ടാവ് രക്ഷപെട്ടു.