Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു

S V Pradeep

എമിൽ ജോഷ്വ

തിരുവനന്തപുരം , തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (18:37 IST)
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപത്തിന് സമീപമായിരുന്നു അപകടം നടന്നത്. ബൈക്കിൽ വരികയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയി.
 
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 
സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളിൽ എസ് വി പ്രദീപ് ജോലി ചെയ്‌തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുനന്തപുരത്ത് കൂട്ടബലാത്സംഗം; നാലുപേര്‍ ഒളിവില്‍