തൃപ്തിക്ക് മലകയറാൻ പ്രത്യേക സുരക്ഷയില്ല

വ്യാഴം, 15 നവം‌ബര്‍ 2018 (09:22 IST)
തിരുവനന്തപുരം: ശബരിമലയിൽ കയറുന്നതിനയി എത്തുന്ന ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. മറ്റു ഭക്തർക്ക  ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാൽ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നൽകാനാകില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി.
 
ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ നൽകണം എന്നാവശ്യപ്പെട്ട് തൃപ്തി ശേശായി നേരത്തെ മുഖ്യമന്ത്രി പിണരായി വിജയന് കത്ത് നൽകിയിരിന്നു. ആറ് വനിതകളോടൊപ്പമാണ് തൃപ്തി മല ചവിട്ടുക. 21, 22, 23 എന്നീ ദിവസങ്ങളിലേതിലെങ്കിലും തങ്ങൾ ശബരിമലയിൽ കയറും എന്നാണ് തൃപ്തി ദേശായി പ്രഖ്യാ‍പിച്ചിട്ടുള്ളത്.
 
മലകയറുന്നതിനായി എത്തുമ്പോൾ തങ്ങളുടെ എല്ലാ സൌകര്യങ്ങളുടെയും ചിലവ് സർക്കാർ വഹിക്കണമെന്നും തൃപ്തി ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സുരക്ഷ നൽകാനകില്ല എന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയത്.   
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയപ്പോൾതന്നെ അസഭ്യവർഷം, ഭാര്യാപിതാവിനെ മരുമകൻ അടിച്ചുകൊന്നു