Webdunia - Bharat's app for daily news and videos

Install App

ശബരിമല തീര്‍ഥാടകന്‍റെ മരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടി ചോര വാര്‍ന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമല തീര്‍ഥാടകന്‍റെ മരണം വീഴ്ചയില്‍ തുടയെല്ല് പൊട്ടി ചോര വാര്‍ന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (18:44 IST)
ശബരിമല തീർഥാടകന്‍ ശിവദാസന്‍റെ മരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായത്. ഉയരത്തിൽനിന്ന് വീണോ അപകടത്തില്‍പെട്ടോ തുടയെല്ല് പൊട്ടിയതാകാം. ആന്തരികാവയവങ്ങൾക്കു ക്ഷതമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വലത് തുടയെല്ല് പൊട്ടി രണ്ടായി മാറിയിട്ടുണ്ടെന്നും മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ട്. ജീർണിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവദാസന്റെ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായില്ല. അതേസമയം, ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.

പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ മൃതദേഹമാണ് പ്ലാപ്പള്ളി കമ്പകത്തുംവളവിനു സമീപം വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസ് നടപടിയെ തുടർന്നാണ് ശിവദാസ് മരിച്ചതെന്നാരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ഇന്ന് ഹർത്താൽ നടത്തിയിരുന്നു.

ഒകേ്ടാബര്‍ 18നു രാവിലെയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് മകന്‍ പന്തളം പൊലീസിനു നല്‍കിയ പരാതിയിലുണ്ട്. 19ന് ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും 25ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതോടെ നിലക്കലില്‍ പൊലീസ് നടപടികള്‍ ഉണ്ടായത്. 16,17 തീയതികളിലാണ്. അതിനുശേഷമാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് പരാതിയില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ് പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments