പമ്പയിൽ അയ്യപ്പഭക്തന്മാർക്ക് നേരെ പൊലീസ് നടത്തിയ നടപടിയുടെ ഭാഗമായിട്ടാണ് പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസൻ കൊല്ലപ്പെട്ടത് ആർ എസ് എസ് വ്യാജ പ്രചരണം നടത്തിയിരുന്നു. എന്നാൽ, മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ശിവദാസിനെ ആർ എസ് എസ് ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്.
വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളും ആർ.എസ്.എസ് - ബി.ജെ.പി അനുഭാവികളുമായ ചിലർക്കെതിരെ ശിവദാസൻ പന്തളം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്ന സമയത്താണ് ശിവദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയിൽ അയൽവാസികളായ ചിലർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശിവദാസന്റെ വാഹനം ഇതുവഴി കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും വാഹനം കത്തിക്കുമെന്നും ഇവർ ആക്രോശിച്ചിരുന്നു.
ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. അതോടെ, പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആർ.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.