ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും
ശബരിമലയിലെ സ്വര്‍ണ്ണമോഷണ കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.
Publish Date: Thu, 16 Oct 2025 (10:09 IST)
Updated Date: Thu, 16 Oct 2025 (10:14 IST)
ശബരിമലയിലെ സ്വര്‍ണ്ണമോഷണ കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കുകയും വേണമെന്ന നിര്‍ദേസവും ഉണ്ട്.
അതേസമയം നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണിലേക്കുള്ള കോളുകളും ഇദ്ദേഹം വിളിച്ച കോളുകളുടെ പരിശോധനകളും നടക്കുന്നുണ്ട്.
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് തെളിവുകള്‍ സ്വര്‍ണ്ണ മോഷണത്തിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇയാള്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.