Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം; 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും

ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം; 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഒക്‌ടോബര്‍ 2024 (17:45 IST)
ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം. പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
 
വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി