Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകരവിളക്ക് : തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമായി

sabarimala

എ കെ ജെ അയ്യർ

, ഞായര്‍, 12 ജനുവരി 2025 (14:40 IST)
sabarimala
പത്തനംതിട്ട: ശബരിമല ശബരീശ വിഗ്രഹത്തില്‍ മകരവിളക്ക് ദിവസം ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയത്രയ്ക്ക് പന്തളത്തു നിന്ന് തുടക്കമായി. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.
 ഘോഷയാത്ര വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്ന സ്വീകരണം ഏറ്റുവാങ്ങിയാണ് തിരുവാഭരണ ദിവസം ഘോഷയാത്ര  ശബരിമലയില്‍ എത്തുന്നത്.
 
പന്തളം കൊട്ടാരത്തിലെ തൃക്കേട്ട രാജരാജ വര്‍മ്മയാണ് ഘോഷയാത്ര നയിക്കുന്നത്.
ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് തിരുവാഭര യാത്ര ആരംഭിച്ചത്.
 
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ 11 സ്ഥലങ്ങളില്‍ ആഭരണപ്പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് തിരുവാഭരണം ദര്‍ശനത്തിനു സൗകര്യമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ