Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു
പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്
Sabarimala: വൃശ്ചിക മാസ പൂജകള്‍ക്കായി ശബരിമല നടതുറന്നു. പുതുതായി ചുമതലയേറ്റ ശബരിമല മേല്‍ശാന്തിഇ.ഡി.പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തര്‍ക്ക് വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ദര്‍ശന പുണ്യം. തന്ത്രി കണ്ഠരര്മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നട തുറന്നപ്പോള്‍ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു.
പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.എന്‍.ഗണേശ്വരന്‍ പോറ്റി,ശബരിമലഎക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി.ബിജുതുടങ്ങിയവരും സന്നിഹിതരായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.നട തുറന്നതിനുശേഷം നിര്‍മ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു.
നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുകയും ചെയ്യും.