Select Your Language

Notifications

webdunia
webdunia
webdunia
Friday, 21 February 2025
webdunia

ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാ‌ജ്ഞ; മേഖല കടുത്ത പൊലീസ് നിയന്ത്രണത്തില്‍ - മാധ്യമങ്ങൾക്കും നിയന്ത്രണം

പമ്പ , ശനി, 3 നവം‌ബര്‍ 2018 (07:39 IST)
ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്‌ച നടതുറക്കുന്നതിന് മുന്നോടിയായി ശബരിമലയിലും പരിസരത്തും ഇന്ന് അര്‍ധ രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.

നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടർ പിബി നൂഹ് നിരോധനാജ്ഞ നല്‍കിയത്. ഈ പ്രദേശങ്ങളുടെ നിയന്ത്രണം ശനിയാഴ്ച പൊലീസ് ഏറ്റെടുക്കും.

ആറാം തീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. ഭക്തരല്ലാതെ ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാൻ അനുവദിക്കുകയോ ചെയ്യില്ല.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ മാത്രമേ തീർഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും അവിടെനിന്ന് സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനകൾക്കു ശേഷമാകും ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണത്തില്‍ അവ്യക്തത; ‘താലിബാന്റെ ഗോഡ്​ഫാദർ’ മൗലാന സമീ ഉൽ ഹഖ്​കൊല്ലപ്പെട്ടു