മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒളിവില്‍ പോയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍
മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒളിവില്‍ പോയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഒളിവില്‍ പോയ കണ്ണൂര്‍ ചെറുതാഴം സ്വദേശി വിജേഷ് ബാലനാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് ഫോണ്‍ ചെയ്‌ത് മുഖ്യമന്ത്രിയെ വധിക്കുമെന്ന്
വിജേഷ് ഭീഷണിപ്പെടുത്തിയത്.
വധഭീഷണി വിവരം ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കിയതോടെ വിജേഷ് ഒളിവില്‍ പോയി. അന്വേഷണത്തിനിടെ കോഴിക്കോടുള്ള ഒരു ആശ്രമത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് അറസ്‌റ്റുണ്ടായത്.
വധഭീഷണി മുഴക്കി, അധിഷേപ പരാമര്‍ശങ്ങള്‍ നടത്തി എന്നീ കുറ്റങ്ങളാണ് അറസ്‌റ്റിലായ വിജേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പും സമാനമായ രീതിയില്‍ ഫോണിലൂടെ ഭീഷണി മുഴക്കിയ പരാതികള്‍ ഇയാളുടെ പേരിലുണ്ട്.