ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം
തമിഴ്‌നാട്ടില്‍നിന്ന് സിമന്റുമായി വരികയായിരുന്നു ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരനായ ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. പരുക്കേറ്റവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സേലത്തുനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാലിന് ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് സിമന്റുമായി വരികയായിരുന്നു ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് 25 അടി താഴ്ചയില്‍ തോട്ടിലേക്ക് മറിഞ്ഞു. തോട്ടില്‍ വലിയ രീതിയില്‍ വെള്ളം ഉണ്ടായിരുന്നില്ല. തോട്ടില്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത വര്‍ധിക്കുമായിരുന്നു.