Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

എ കെ ജെ അയ്യർ

, ചൊവ്വ, 3 ഡിസം‌ബര്‍ 2024 (20:10 IST)
തിരുവനന്തപുരം :  തലസ്ഥാന നഗരിയിലെശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത കാട്ടിയവർ അറസ്റ്റിൽ. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചതിനാണ് അറസ്റ്റ്. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്. 
 
സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത നടന്നത്. 
 
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്. താല്‍ക്കാലിക ജീവനക്കാരാണ് മൂന്നു പേരും  ഇവർക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം