Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണിൽ സംസാരിച്ച് ടിപ്പർ ഓടിച്ചു; ഡ്രൈവർക്ക് കിട്ടിയ ശിക്ഷ 14 ദിവസം ജനറൽ ആശുപത്രി ശുചീകരണം

ഫോണിൽ സംസാരിച്ച് ടിപ്പർ ഓടിച്ചു; ഡ്രൈവർക്ക് കിട്ടിയ ശിക്ഷ 14 ദിവസം ജനറൽ ആശുപത്രി ശുചീകരണം
, വ്യാഴം, 1 നവം‌ബര്‍ 2018 (13:45 IST)
കൊച്ചി: മൊബൈൽ ഫോണിൽ സംസാരിച്ച് ടിപ്പർ ലോറി ഓടിച്ച ഡ്രൈവർക്ക് പണിയോട് പണി നൽകി മോട്ടോർ വാഹന വകുപ്പ്. ഇയാളുടെ ലൈസൻസ് റദ്ദാക്കിയതുകൂടാതെ. ജനറൽ ആശുപത്രിയിലെ സുചീകരനം വിഭാഗത്തിലോ ഭക്ഷന വിതരന വിഭാഗത്തിലോ രങ്ങാഴ്ച ശമ്പളമില്ലാതെ ജോലി ചെയ്യണം എന്നായിരുന്നു ശിക്ഷ.
 
കഴിഞ്ഞ ദിവസം കളക്ട്രേറ്റിന് സമീപത്ത് നിന്നാണ് അമിത വേഗത്തിൽ പാഞ്ഞ ടിപ്പർ ലോറിയെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. രാജീവ് എന്ന ഡ്രൈവർ ഫോണിൽ സംസാരിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തുകയായിരുന്നു.
 
നിരവധി പേർ ഇതിനോടകം ഈ ശിക്ഷ അനുഭവിച്ചതായാണ് റിപ്പോർട്ടുകൾ. അമിത വേഗത്തിൽ പാഞ്ഞ ടിപ്പർ ലോറി ഇടിച്ചുള്ള അപകടത്തിൽ എറണാകുളം ജില്ലയിൽ മൂന്നുപേർ മരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല, എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു': മാത്യു ടി തോമസിന്റെ ഗൺമാന്റെ ആത്‌മഹത്യ കുറിപ്പ്