Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവരങ്ങള്‍ കൈമാറി, നീക്കം അതിവേഗത്തില്‍; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

വിവരങ്ങള്‍ കൈമാറി, നീക്കം അതിവേഗത്തില്‍; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

വിവരങ്ങള്‍ കൈമാറി, നീക്കം അതിവേഗത്തില്‍; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്
കൊച്ചി , ശനി, 27 ഒക്‌ടോബര്‍ 2018 (13:48 IST)
ശബരിമലയിൽ യുവതീ പ്രവേശനം തടയാന്‍ പദ്ധതികളൊരുക്കിയ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാൻ പൊലീസ്. എത്രയും വേഗം അറസ്‌റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്.

രാഹുലിനെ അറസ്‌റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിലടക്കം വിവരങ്ങള്‍ കൈമാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നോട്ടീസ് അയച്ച് രാഹുലിനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യാനാണ് നേരത്തെ പൊലീസ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ ശ്രമം ഫലം കാണുമോ എന്ന സംശയം ശക്തമായതിനാലാണ് അറസ്‌റ്റ് വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം സെൻട്രൽ സിഐ അനന്തലാലിനാണ് അന്വേഷണച്ചുമതല.

കൊച്ചിയിലുണ്ടായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റയുമായി ചർച്ച ചെയ്താണ് കേസ് രജിസ്റ്റർ ചെയ്തത്.

പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിൻമാറിയിരുന്നു. ‌രക്തം വീഴ്ത്തി ശബരിമല നട അടയ്ക്കാൻ പദ്ധതിയിട്ടെന്നു പറഞ്ഞിട്ടില്ലെന്നും നട അടയ്ക്കാൻ രക്തം വീഴ്ത്താൻ തയാറായി നിന്നവരോട് അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർഥിച്ചതെന്നും രാഹുൽ പിന്നീട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം: നിർണായക സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു