Webdunia - Bharat's app for daily news and videos

Install App

ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു, ഇവര്‍ മല ചവിട്ടിയത് പിണറായിയുടെ തീരുമാനപ്രകാരം; ഇതിന് വേണ്ടിയായിരുന്നു വനിതാമതില്‍, മുഖ്യമന്ത്രിയുടെ വാശി നടപ്പായി - ചെന്നിത്തല

Webdunia
ബുധന്‍, 2 ജനുവരി 2019 (12:30 IST)
ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനപ്രകാരമാണ് ഇവര്‍ മല ചവിട്ടിയതെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ വാശി ഇതിലൂടെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
 
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും വാശിയായിരുന്നു ആചാരലംഘനം നടത്തുക എന്നത്. ഈ യുവതികളെ ആരാണ് അവിടെയെത്തിച്ചത്? ഇവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു? ഇവര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. പിണറായിയുടെ തീരുമാനമനുസരിച്ചാണ് ഇവരെ എത്തിച്ചത് - ചെന്നിത്തല ആരോപിച്ചു.
 
ഈ നടപടി ഭക്തരുടെ മനസിനെ വേദനിപ്പിക്കുന്നതാണ്. ഹര്‍ജി പരിഗണിക്കാനിരിക്കെ ഇങ്ങനെയൊരു നടപടിയുണ്ടായത് ന്യായീകരിക്കാന്‍ കഴിയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും - രമേശ് ചെന്നിത്തല അറിയിച്ചു. 
 
വനിതാമതില്‍ സംഘടിപ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ശബരിമല നട അടച്ചത് നൂറുശതമാനം ശരിയാണെന്നും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് തന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments