ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നല്‍കുന്നത്

രേണുക വേണു
ബുധന്‍, 3 ഡിസം‌ബര്‍ 2025 (13:22 IST)
വെര്‍ച്വല്‍ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.ഒ) ആര്‍ ശ്രീകുമാര്‍ പറഞ്ഞു. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 
 
സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നല്‍കുന്നത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.ഒയുമായി ആലോചിച്ചാണ് 5000 ത്തില്‍ കൂടുതലായുള്ള സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തില്‍ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച (ഡിസംബര്‍ 2) വൈകീട്ട് മൂന്ന് വരെ 8800 സ്‌പോട്ട് ബുക്കിങ് നല്‍കി. പുലര്‍ച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നല്‍കും. 
 
1590 പൊലീസുകാരാണ് നിലവില്‍ സന്നിധാനത്ത് മാത്രമുള്ളതെന്ന് എസ്.ഒ പറഞ്ഞു. ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്. സ്വാമിമാര്‍ക്ക് സുഖദര്‍ശന സൗകര്യം ഒരുക്കാനാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിക്കില്ല, കോൺഗ്രസിൻ്റേത് മറ്റൊരു പ്രസ്ഥാനവും എടുക്കാത്ത നടപടിയെന്ന് ഷാഫി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എലിപ്പനി; രോഗികളുടെ എണ്ണം 5000 കടന്നു

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

അടുത്ത ലേഖനം
Show comments