രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍
രാഹുലിനു കുരുക്കാകുന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യം കോടതി അംഗീകരിച്ചാണ് വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ആണ് വാദം കേള്‍ക്കുന്നത്. രാഹുലിനു ജാമ്യം ലഭിച്ചെങ്കില്‍ അറസ്റ്റ് ഉടനുണ്ടാകും.
രാഹുലിനു കുരുക്കാകുന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍. നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണം ആയേക്കാം എന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
പൊലീസ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ആണുള്ളത്. പ്രതിക്കെതിരെ മെഡിക്കല്‍ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഗര്‍ഭഛിദ്രത്തിനും ബലാത്സംഗത്തിനും രാഹുലിനെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.