Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂജാകർമ്മങ്ങൾ നിർത്തിവെച്ചു, ശബരിമലയിൽ പരികർമ്മികൾ പ്രതിഷേധിക്കുന്നു; പിന്മാറില്ലെന്ന് യുവതികൾ

ശബരിമല
, വെള്ളി, 19 ഒക്‌ടോബര്‍ 2018 (10:24 IST)
സന്നിധാനത്ത് യാതൊരു കാരണവശാലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് നിലപാടുമായി പരികര്‍മ്മികളും. യുവതികൾ പതിനെട്ടാം പടി ചവുട്ടിയാൽ ആചാരം ലംഘിക്കുമെന്നും അങ്ങനെയുണ്ടാൽ നട അടച്ചിടുമെന്നും തന്ത്രി അറിയിച്ചു. 
 
ശബരിമല സന്നിധാനത്ത് മേല്‍ശാന്തിയുടെയും തന്ത്രിയുടെയും മഠത്തിലുള്ള പരികര്‍മ്മികള്‍ 18 ആം പടിക്ക് താഴെയായിരുന്ന് പ്രതിഷേധിക്കുന്നു. പൂജാകര്‍മ്മങ്ങള്‍ നിന്ന് വിട്ടു നിന്നു കൊണ്ടാണ് പരികര്‍മ്മികളുടെ പ്രതിഷേധം.
 
ശരണം വിളിച്ചു കൊണ്ടാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നത്. സ്ത്രീകള്‍ നടപ്പന്തലിന് സമീപം വരെ യുവതികള്‍ എത്തിയതോടെ പ്രതിഷേധവുമായി പരികര്‍മ്മികള്‍ രംഗത്ത് വന്നു.  
 
യുവതികള്‍ പിന്മാറുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് ശരണം വിളിച്ചു കൊണ്ട് പ്രതിഷേധിക്കുന്ന പരികര്‍മ്മികളുടെ നിലപാട്. അതേസമയം, മല കയറാനാണ് വന്നതെങ്കിൽ ശബരിമല കയറുമെന്നും പിന്മാറില്ലെന്നുമാണ് യുവതികൾ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്നിധാനത്തേക്ക് പുറപ്പെട്ട രഹ്നയുടെ വീടിന് നേരെ അക്രമണം