ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതികൾ, മൌനം പാലിച്ച് പൊലീസ്

ബുധന്‍, 2 ജനുവരി 2019 (09:01 IST)
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അലവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെയും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങിയ കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി  രംഗത്തെത്തിയത്. 
 
പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചയോടെ ദര്‍ശനം നടത്തിയെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഇക്കാര്യത്തിൽ പൊലീസ് മൌനം പാലിച്ചിരിക്കുകയാണ്. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാൽ, കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മതിലിൽ ഭയന്ന് സംഘപരിവാർ; മതില്‍ പൊളിക്കാന്‍ വയലിന് തീയിട്ടു, സ്ത്രീകൾക്ക് നേരെ ആക്രമണം