Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം വ്യത്യസ്‌തമായി കാണുന്ന സച്ചിയുടെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് കാഴ്ചയേകും

എല്ലാം വ്യത്യസ്‌തമായി കാണുന്ന സച്ചിയുടെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് കാഴ്ചയേകും

ശ്രീനു എസ്

, വെള്ളി, 19 ജൂണ്‍ 2020 (16:05 IST)
മലയാളത്തിന് വ്യത്യസ്ഥ സിനിമാ കാഴ്ചകള്‍ നല്‍കി വിടപറഞ്ഞ സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. വ്യാഴാഴ്ച രാത്രി രണ്ടാമതും ഹൃദയാഘതം ഉണ്ടായി തലച്ചോറില്‍ രക്തം എത്താത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായാണ് സച്ചിയുടെ ആരോഗ്യ സ്ഥിതി വഷളായത്. പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
 
പതിമൂന്നുവര്‍ഷത്തോളം സിനിമാമേഖലയില്‍ നിറസാനിധ്യമായിരുന്നു സച്ചി. ആദ്യമായിട്ടും അവസാനമായിട്ടും ചെയ്ത ചിത്രങ്ങള്‍ പൃഥ്വിരാജിനെ വച്ചായിരുന്നു. എട്ടുവര്‍ഷത്തോളം ഹൈക്കോടതിയ അഭിഭാഷകനായിരുന്ന സച്ചിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിനു വച്ചു. ഇന്നു വൈകുന്നേരം നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്