Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ റെയില്‍: കല്ലിളക്കിയാല്‍ വിവരമറിയും, സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍

കെ റെയില്‍: കല്ലിളക്കിയാല്‍ വിവരമറിയും, സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് മന്ത്രി സജി ചെറിയാന്‍
, തിങ്കള്‍, 21 മാര്‍ച്ച് 2022 (14:31 IST)
കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ തള്ളി മന്ത്രി സജി ചെറിയാന്‍. കെ റെയില്‍ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നതായി മന്ത്രി ആരോപിച്ചു. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുള്‍പ്പെടെ കാണുന്നത്. കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണ് ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യയില്‍ കോണ്ടം വില്‍പ്പന റോക്കറ്റ് വിട്ട പോലെ കുതിച്ചുയരുന്നു ! കാരണം ഇതാണ്