Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാചകമടി മാത്രം, പാർവതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ല: ആരോപണ‌വുമായി സംവിധായകൻ

പാർവതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ

വാചകമടി മാത്രം, പാർവതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ല: ആരോപണ‌വുമായി സംവിധായകൻ
, ചൊവ്വ, 12 ഡിസം‌ബര്‍ 2017 (08:22 IST)
നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ.  പാർവതി പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമല്ലെന്ന് സനൽ ആരോപിക്കുന്നു. അവരുടെ രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു എന്ന് സനല്‍കുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
 
ശബാന ആസ്മിയുടെ കൂടെ നിർത്തിയാണ് പലരും പാർവതിയെ കുറിച്ച് പറയുന്നത്. ചിലരുടെ പറച്ചിൽ കേട്ടാൽ ഇത്രയും രാഷ്ട്രീയ നിലപാടുള്ള സ്ത്രീയെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് തോന്നും. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരേയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകുമെന്നും സനല്‍ ആരോപിച്ചു.
 
പുരസ്‌കാര വേദിയില്‍ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാര്‍വതി പറഞ്ഞിരുന്നുവെങ്കില്‍ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാര്‍ഥമായിരുന്നെന്ന് വിശ്വസിക്കാമായിരുന്നു എന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.
 
സനല്‍കുമാറിന്റെ ചിത്രത്തെ എസ് ദുര്‍ഗ എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും അതിനെ സെക്‌സി ദുര്‍ഗ എന്ന് തന്നെയാണ് വിളിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം പാര്‍വതി പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചുംബന സമരമല്ല, ചുംബന മത്സരമാണ്! - വീഡിയോ കാണാം