Select Your Language

Notifications

webdunia
webdunia
webdunia
webdunia

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും ധനസഹായവും; സനല്‍കുമാറിന്‍റെ ഭാര്യ സമരം അവസാനിപ്പിച്ചു

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും ധനസഹായവും; സനല്‍കുമാറിന്‍റെ ഭാര്യ സമരം അവസാനിപ്പിച്ചു

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും ധനസഹായവും; സനല്‍കുമാറിന്‍റെ ഭാര്യ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം , തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (18:38 IST)
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും നല്‍‌കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് വിജിയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചത്.

സിഎസ്ഐ സഭ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് 22 ദിവസത്തിനു ശേഷം വിജി സമരം അവസാനിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ സനലിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്.  ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

നെയ്യാറ്റിന്‍കരയില്‍, ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കേറ്റത്തിനിടെ കാറിനു മുന്നില്‍ വീണാണ് നവംബര്‍ 5ന് സനല്‍ മരിച്ചത്. യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഡിവൈഎസ്പി ആത്മഹത്യ ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവ് ആശുപത്രിയില്‍ മരിച്ചു; യുവതി കാമുകനുമായി മുങ്ങി - കൊലപാതകമെന്ന് പൊലീസ്