സ്വപ്നയും സന്ദീപും നാഗാലാൻഡിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടു

ഞായര്‍, 12 ജൂലൈ 2020 (11:29 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കെസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും പിടിയ്ക്കപ്പെടാതിരിയ്ക്കാൻ നാഗാലാൻഡിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചന. രൂപമാറ്റം വരുത്തി കടക്കാനായിരുന്നു പദ്ധതി എന്നാണ് സൂചന. എന്നാൽ അതീനിടെ എൻഐഎ ഇരുവരെയും പിടികൂടുകയായിരുന്നു. നാഗാലാന്‍ഡില്‍ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി​എന്നാണ് റിപ്പോര്‍ട്ട്. അതിനുള‌ള തയ്യാറെടുപ്പുകൾ ഇരുവരും നടത്തിയിരുന്നതായാണ് സൂചന.
 
എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലെത്തിയത്. സന്ദീപാണ് വാഹനമോടിച്ചതെന്നാണ് വിവരം. ബിടിഎം ലേഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ആളുകള്‍ തങ്ങളെ തിരിച്ചറി​യുമെന്ന സംശയത്തില്‍ കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെ മുറി​യെടുത്ത ഇരുവരും ചെക്ക്-ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ പിടികൂടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒറ്റദിവസം 28,637 പേർക്ക് കൊവിഡ് ബാധ, 551 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,49,553