Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് സന്ദീപിന്റെ ജന്മദിനം; സുനിതയുടെ പിറന്നാള്‍ സമ്മാനമായ ചുവന്ന ഷര്‍ട്ടും ജീവനറ്റ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി

ഇന്ന് സന്ദീപിന്റെ ജന്മദിനം; സുനിതയുടെ പിറന്നാള്‍ സമ്മാനമായ ചുവന്ന ഷര്‍ട്ടും ജീവനറ്റ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി
, ശനി, 4 ഡിസം‌ബര്‍ 2021 (11:51 IST)
സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ ജന്മദിനമാണ് ഇന്ന്. ഈ ജന്മദിനം ആഘോഷിക്കാന്‍ സന്ദീപ് ജീവനോടെയില്ല. സന്ദീപിന് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ ഭാര്യ സുനിത വാങ്ങിയ ചുവന്ന ഷര്‍ട്ടും സന്ദീപിന്റെ ജീവനറ്റ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. സുനിത ഭര്‍ത്താവിനായി വാങ്ങിയ ഷര്‍ട്ട് സന്ദീപിന്റെ നെഞ്ചില്‍ വച്ചാണ് യാത്രയാക്കിയത്. ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. താന്‍ പിറന്നാള്‍ സമ്മാനമായി വാങ്ങിയ ഷര്‍ട്ട് സന്ദീപിന്റെ മൃതദേഹത്തിനൊപ്പം വയ്ക്കണമെന്ന് സുനിത വാശിപിടിക്കുകയായിരുന്നു. സന്ദീപിന്റെ മൂത്ത കുട്ടിക്ക് രണ്ട് വയസ് മാത്രമാണ് പ്രായം. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിന് രണ്ട് മാസമേയുള്ളൂ പ്രായം. പ്രസവത്തെ തുടര്‍ന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. ഡിസംബര്‍ നാലിന് ജന്മദിനമായതിനാല്‍ താന്‍ വാങ്ങിയ ഷര്‍ട്ട് തൃക്കൊടിത്താനത്തെ വീട്ടിലേക്ക് വിളിച്ച് സന്ദീപിന് നല്‍കാനായിരുന്നു സുനിതയുടെ തീരുമാനം. എന്നാല്‍, പ്രിയതമയില്‍ നിന്ന് ആ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ സന്ദീപ് കാത്തുനിന്നില്ല. 
 
അതേസമയം, പത്തനംതിട്ട തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്ഐആര്‍. സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടി തന്നെ ആണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്നാണ് പുറത്തു വന്ന എഫ്ഐആഫില്‍ വ്യക്തമാക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനു തൊട്ടുമുന്‍പ് പുറത്തുവന്ന എഫ്ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്ക് സിപിഎം പ്രവര്‍ത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്; മരണം 415