Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികൾ മുടക്കി കേരള ടൂറിസം പരസ്യം ചെയ്യുന്നതെന്തിന്? കോവളം സംഭവത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര

കോടികൾ മുടക്കി കേരള ടൂറിസം പരസ്യം ചെയ്യുന്നതെന്തിന്? കോവളം സംഭവത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര
, ഞായര്‍, 2 ജനുവരി 2022 (09:45 IST)
തെരുവുഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ പോലീസ് ഒരു വിദേശിയോട് പെരുമാറേണ്ടതില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. കോവളത്ത് വെച്ച് സ്വീഡിഷ് പൗരനെ പോലീസ് മദ്യപരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയാണ് അദ്ദേഹം.
 
ടൂറിസ്റ്റുകളോടും പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്ന ആളുകളോടും കുറച്ചുകൂടി സെൻസിബിളായി പെരുമാറണമെന്നാണ് എന്റെ അഭിപ്രായം. ടൂറിസ്റ്റ് പൊലീസ് എന്നൊരു കൺസെപ്റ്റ് ഉണ്ടാക്കിയത് തന്നെ ആളുകളോട് മാന്യമായി പെരുമാറുന്ന പൊലീസുകാരെ ഫോം ചെയ്യാൻ വേണ്ടിയാണ്. അതൊന്നും ഫലപ്രദമല്ലെന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ഒരു വർഷം ഏകദേശം 75 കോടിക്കും 100 കോടിക്കും ഇടയിൽ മാർക്കറ്റിം​ഗ് ആക്റ്റിവിറ്റിക്ക്  വേണ്ടി സർക്കാർ മുടക്കുന്നുണ്ട്.
 
എന്നാൽ എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ഒരാൾ കാശ് മുടക്കി ഇവിടെയെത്തുമ്പോൾ  ഇങ്ങനെയാണ് പൊലീസ്, അല്ലെങ്കിൽ പൊതുജനം, സമൂഹം പെരുമാറുന്നത് എങ്കിൽ സർക്കാർ മുടക്കുന്ന കാശ് വേസ്റ്റായി എന്നാണ് അർത്ഥം.  ഇത്തരമൊരു കാര്യത്തിന്റെ  വീഡിയോ സഹിതം പ്രചരിപ്പിച്ചാൽ നമ്മുടെ കേരളത്തിനുണ്ടാകുന്ന ഡാമേജ് വളരെ വലുതാണ്. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്ന് കൂടി, നിയന്ത്രണങ്ങൾ തുടർന്നേക്കില്ല