അവർ വലിയൊരു നടിയാണ്, മലയാളത്തിൽ എനിക്ക് പ്രീയപ്പെട്ടത് അവരെയാണ്: നിമിഷ പറയുന്നു

മലയാളത്തിലെ ഇഷ്ട നായികയെ തുറന്ന് പറഞ്ഞ് നിമിഷ

തിങ്കള്‍, 8 ജനുവരി 2018 (17:52 IST)
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ഷെയ്ൻ നിഗം നായകനായ ഈടയാണ് നിമിഷയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് നിമിഷ.
 
രണ്ട് സിനിമയിലൂടെ മലയാളികളുടെ മനംകീഴടക്കിയ നിമിഷ തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടിയാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.  മഞ്ജു വാര്യരാണ് നിമിഷയുടെ പ്രീയപ്പെട്ട നായിക.
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്‌സവം കാണാനെത്തിയ നിമിഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
 
'മഞ്ജു ചേച്ചി ഒ‌രു വലിയൊരു പ്രതിഭയാണ് അഭിനയം അത്രമേല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്' - നിമിഷ വ്യക്തമാക്കി. ഉത്തര മലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥ പറയുന്ന ഈടയിൽ മികച്ച അഭിനയമാണ് നിമിഷ കാഴ്ച വെച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദിയിലെ പ്രണവിന്റെ അഭിനയം കണ്ടപ്പോൾ ഓർമ വന്നത് ദുൽഖറിനെ: സിജോയ് വർഗീസ് പറയുന്നു