Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിനെ വിടാതെ സരിത; വയനാട്ടിലെ വിജയം കോടതി കയറ്റാ‍നൊരുങ്ങി വിവാദനായിക

അമേഠിയില്‍ തന്റെ പത്രിക യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്.

രാഹുലിനെ വിടാതെ സരിത; വയനാട്ടിലെ വിജയം കോടതി കയറ്റാ‍നൊരുങ്ങി വിവാദനായിക
, വെള്ളി, 24 മെയ് 2019 (13:21 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക. അമേഠിയില്‍ തന്റെ പത്രിക യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്.
 
രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തില്‍ കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചത്. 431770 വോട്ട് ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ മിന്നും വിജയം. 706367 വോട്ട് രാഹുല്‍ നേടിയപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷത്തിന്റെ പകുതിയോളം വോട്ട് നേടാന്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി പി പി സുനീറിനായത്. 274597 വോട്ടാണ് സുനീറിന് ലഭിച്ചതെങ്കില്‍ ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78816 വോട്ട് മാത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് ഗൂഢാലോചനയുണ്ടെന്ന് നേരത്തേ പറഞ്ഞു, പീഡനകഥ തെളിവ്; വോട്ടുചോര്‍ച്ചയില്‍ ഞെട്ടിയും തോല്‍‌വി വിശ്വസിക്കാനാവാതെയും എം ബി രാജേഷ്